ജന്മനാടിന്‍െറ സ്നേഹോഷ്മളതയില്‍ മഅ്ദനി
text_fieldsശാസ്താംകോട്ട: ഒരു ഇടവേളക്കുശേഷം ഒരിക്കല്‍ക്കൂടി അബ്ദുന്നാസിര്‍ മഅ്ദനി ജന്മനാട്ടിലത്തെി. കാത്തിരിപ്പിന്‍െറ ഒരാണ്ടും ഒരുപാട് നിയമവഴികളും പിന്നിട്ടായിരുന്നു പരമോന്നത നീതിപീഠത്തിന്‍െറ കനിവില്‍ മഅ്ദനിയുടെ സന്ദര്‍ശനം. രോഗതുരരായ മാതാപിതാക്കളുടെ അരികിലേക്ക് മകനത്തെിയപ്പോള്‍ തോട്ടുവാല്‍ മന്‍സിലിലുയര്‍ന്നത് കൂട്ടക്കരച്ചില്‍. മഅ്ദനിക്കായുള്ള കാത്തിരിപ്പിലായിരുന്നു ദിവസങ്ങളായി ഉറ്റവരെല്ലാം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മഅ്ദനി മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മൈനാഗപ്പള്ളിയിലെ വീട്ടിലത്തെിയത്. നെടുമ്പാശ്ശേരിയില്‍നിന്ന് അനുഗമിച്ച നൂറുകണക്കിന് വാഹനങ്ങളെയും പ്രവര്‍ത്തകരെയും വീട്ടിലേക്കുള്ള വഴിക്കപ്പുറം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് മഅ്ദനിയെ മാതാപിതാക്കളുടെ അരികിലേക്ക് എത്തിക്കുകയായിരുന്നു.
ഭാര്യ സൂഫിയയും മകന്‍ ഉമര്‍ മുഖ്താറും ഒപ്പമുണ്ടായിരുന്നു. വീല്‍ചെയറിലെടുത്ത് പി.ഡി.പി നേതാക്കള്‍ മഅ്ദനിയെ വീടിന്‍െറ സ്വീകരണ മുറിയിലേക്ക് കൊണ്ടുവന്നപ്പോള്‍ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ ഉറക്കമൊഴിച്ച് കാത്തിരിപ്പുണ്ടായിരുന്നു.
ബംഗളൂരു പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ 2010 ആഗസ്റ്റ് 17ന് അഞ്ചുദിവസം മുമ്പ് പക്ഷാഘാതം വന്ന അദ്ദേഹം പിന്നീടിങ്ങോട്ട് വീല്‍ചെയറിലാണ്. ചക്രക്കസേരകളുടെ പരിമിതികളെ അതിജീവിച്ച് പിതാവും മകനും ഗാഢാലിംഗനത്തില്‍ മുഴുകി.
അകത്തെ മുറിയില്‍ അര്‍ബുദ ബാധിതയായി കഴിയുന്ന മാതാവ് അസ്മാബീവിയുടെ മുറിയില്‍ കയറിയപ്പോള്‍ മറ്റുള്ളവരൊക്കെ മാറിനിന്നു. കടുത്ത പരീക്ഷണഘട്ടങ്ങളില്‍പ്പോലും പതറാതെ നിന്ന മാതാവും മകനും പൊട്ടിക്കരഞ്ഞു. അവിടെനിന്ന് അന്‍വാര്‍ശ്ശേരിയിലത്തെുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്നരയായി.
ആയിരങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നത്. അല്‍പനേരം മഅ്ദനി പ്രാര്‍ഥനാനിരതനായി. അന്‍വാര്‍ശ്ശേരിയിലെ മതപഠന വിദ്യാര്‍ഥികള്‍ക്കും അനാഥബാല്യങ്ങള്‍ക്കുമൊപ്പം റമദാന്‍ മുപ്പതിന്‍െറ നോമ്പെടുക്കാനുള്ള ഇടയത്താഴം കഴിച്ച് വിശ്രമത്തിനായി മുറിയിലേക്ക്.
പെരുന്നാള്‍ നമസ്കാരത്തിന് അന്‍വാര്‍ശ്ശേരിയിലത്തൊന്‍ അഭ്യുദയകാംക്ഷികളെ ക്ഷണിച്ചുകൊണ്ടായിരുന്നു മടക്കം.
അന്‍വാര്‍ശ്ശേരി ജുമാമസ്ജിദില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് മഅ്ദനി നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
