Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍ച് ബിഷപ്പിനെ അപമാനിച്ച ഫസല്‍ ഗഫൂര്‍ മാപ്പ് പറയണം –കാത്തലിക് ഫോറം

text_fields
bookmark_border
ആര്‍ച് ബിഷപ്പിനെ അപമാനിച്ച ഫസല്‍ ഗഫൂര്‍ മാപ്പ് പറയണം –കാത്തലിക് ഫോറം
cancel
കൊച്ചി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിച്ച എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആലഞ്ചേരിയെ കൂലഞ്ചേരിയെന്ന് വിശേഷിപ്പിച്ചെന്നും ക്രിസ്ത്യന്‍ സഭാധ്യക്ഷരെ മോദി സര്‍ക്കാറിന്‍െറ പങ്കുപറ്റുകാരായി ആക്ഷേപിച്ചെന്നും അവര്‍ ആരോപിച്ചു. ഇതിലൂടെ ഫസല്‍ ഗഫൂര്‍ മുസ്ലിം സമുദായത്തിനുതന്നെ നാണക്കേട് വരുത്തിയിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുപള്ളില്‍, അഡ്വ. മെല്‍ബില്‍ പന്താക്കല്‍, ഷൈന്‍ അഗസ്റ്റ്യന്‍, ടോണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story