Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാര്‍ പാര്‍ശ്വഭിത്തി നിര്‍മാണം: സാമഗ്രികള്‍ പൊലീസ് തടഞ്ഞു
text_fieldsbookmark_border
ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചതോടെ സാമഗ്രികളുമായി വാഹനങ്ങള്‍ അണക്കെട്ടിലേക്ക് കടത്തിവിട്ടു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ മുകള്‍ ഭാഗത്തെ പാര്‍ശ്വഭിത്തി ഉയര്‍ത്തി നിര്‍മിക്കാന്‍ കൊണ്ടുപോയ സാമഗ്രികള്‍ വള്ളക്കടവ് ചെക്പോസ്റ്റില്‍ പൊലീസ് തടഞ്ഞു. അണക്കെട്ടിന്‍െറ സുരക്ഷാ ചുമതലയുള്ള പൊലീസാണ് ലോറിയില്‍ കൊണ്ടുപോയ സാധനങ്ങള്‍ തടഞ്ഞത്.
ചൊവ്വാഴ്ച രാവിലെയാണ് ടിപ്പര്‍ ലോറിയിലും മറ്റൊരു വാഹനത്തിലുമായി മണല്‍, സിമന്‍റ്, പാറ എന്നിവ കൊണ്ടുവന്നത്. അണക്കെട്ടിന് മുകളിലെ പാരപ്പറ്റിന്‍െറ ഉയരം വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നിശ്ചിതതോതിലുള്ള സാമഗ്രികള്‍ വനംവകുപ്പ് ചെക്പോസ്റ്റ് വഴി കടത്തിവിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ വനംവകുപ്പിന് കത്ത് നല്‍കി.
എന്നാല്‍, അണക്കെട്ടിന് സമീപം പുതുതായി നിയോഗിച്ച പൊലീസ് അധികൃതര്‍ക്ക് വിവരം ലഭിക്കാതിരുന്നതാണ് ഡിവൈ.എസ്.പി ബിജുമോന്‍െറ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടയാന്‍ കാരണം. പിന്നീട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചതോടെ സാമഗ്രികളുമായി വാഹനങ്ങള്‍ അണക്കെട്ടിലേക്ക് കടത്തിവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story