Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടിപ്പ് വീതംവെക്കല്‍...

ടിപ്പ് വീതംവെക്കല്‍ തര്‍ക്കത്തത്തെുടര്‍ന്ന് കൊല; പ്രതിക്ക് ജീവപര്യന്തം

text_fields
bookmark_border
കൊച്ചി: റിസോര്‍ട്ടിലെ ജോലിക്കിടെ ലഭിച്ച ടിപ്പ് വീതംവെക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. ഫോര്‍ട്ട്കൊച്ചി ബല്ലാര്‍ഡ് ബംഗ്ളാവ് റിസോര്‍ട്ടിലുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് ഒഡിഷ ഫുല്‍ബാനി സ്വദേശി അവിനാശ് കുമാര്‍ ഡിഗാലിനെ കൊലപ്പെടുത്തിയ ഫുല്‍ബാനി സ്വദേശി ചന്ദ്രശേഖര്‍ ഡിഗാളിനെയാണ് (25) എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ ഇടപ്പകത്ത് ശിക്ഷിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ച കോടതി, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ളെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് നല്‍കാനാണ് ഉത്തരവ്.
2009 നവംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉറങ്ങാന്‍ കിടന്ന അവിനാശിനെ ചന്ദ്രശേഖര്‍ മരത്തടികൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റിസോര്‍ട്ട് പരിസരത്ത് കുഴിച്ചുമൂടി. അവിനാശിനെക്കുറിച്ച് റിസോര്‍ട്ട് ഉടമ അന്വേഷിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയെന്ന മറുപടിയാണ് ചന്ദ്രശേഖര്‍ നല്‍കിയത്. എന്നാല്‍, മൂന്ന് മാസത്തിന് ശേഷം മകനെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെ പിതാവ് ഫോര്‍ട്ടുകൊച്ചിയിലത്തെി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിതന്നെ കൊലക്കുപയോഗിച്ച മരത്തടിയും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു.
കൊലപാതകം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം 2010 ഫെബ്രുവരി 10നാണ് റിസോര്‍ട്ടിന് സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്തൊനായത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ് മണവാളന്‍ ഹാജരായി. സി.ഐ എ.ആര്‍.പ്രേംകുമാര്‍, ജോസഫ് ഷാജു എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story