ബാഗേജ് ലഭിക്കുന്നില്ല; കരിപ്പൂരില്‍ ബഹളം
text_fieldsകരിപ്പൂര്‍: പെരുന്നാളിനായി വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നത്തെിയ നിരവധി പ്രവാസികള്‍ക്ക് ബാഗേജുകള്‍ ലഭിക്കുന്നില്ല. സംഭവം തിങ്കളാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബഹളത്തിനിടയാക്കി. കഴിഞ്ഞ ബുധനാഴ്ച ജിദ്ദയില്‍ നിന്ന് ജെറ്റ് എയര്‍വേയ്സിലത്തെിയവരാണ് വിമാനത്താവളത്തിലത്തെി ബഹളം വെച്ചത്. നാട്ടിലത്തെി ഒരാഴ്ചയായിട്ടും ബാഗേജ് ലഭിക്കാത്തവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയാതെ കബളിപ്പിക്കുകയാണ് വിമാനക്കമ്പനികളെന്നാണ് ആക്ഷേപം. വസ്ത്രമടക്കമുള്ള ബാഗേജുകളാണ് നല്‍കാതെ വട്ടം കറക്കുന്നത്.
കരിപ്പൂരിലിറങ്ങിയപ്പോഴാണ് വിമാനക്കമ്പനികള്‍ ബാഗേജ് കയറ്റിയിട്ടില്ളെന്നറിയുന്നത്. അന്വേഷിച്ചപ്പോള്‍ 24 മണിക്കൂറിനകം വീട്ടിലത്തെിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍, അടുത്തദിവസം മുതല്‍ ഇവര്‍ കൈമലര്‍ത്തുകയാണെന്ന് ജിദ്ദയില്‍ നിന്നത്തെിയ നിലമ്പൂര്‍ സ്വദേശി സാജിദ് പറഞ്ഞു. ദോഹയില്‍ നിന്നത്തെിയവര്‍ക്കും ബാഗേജ് ലഭിക്കാനുണ്ട്. എയര്‍ഇന്ത്യയില്‍ കരിപ്പൂരിലത്തെിയവര്‍ക്കും ബാഗേജ് ലഭിച്ചില്ളെന്ന് പരാതിയുണ്ട്.
സീസണായതിനാല്‍ ഉയര്‍ന്ന ടിക്കറ്റ് തുക നല്‍കി നാട്ടിലത്തെിയവര്‍ക്കാണ് ദുരിതം. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയവര്‍ക്കും ബാഗേജ് ലഭിച്ചിട്ടില്ല. ഭാരം കൂടുമെന്ന കാരണം പറഞ്ഞാണ് വിമാനക്കമ്പനികള്‍ ബാഗേജുകള്‍ പിന്നീടത്തെിക്കുന്നത്. സീസണ്‍ പരമാവധി മുതലെടുക്കുകയെന്നതിന്‍െറ ഭാഗമായാണ് ഇത്തരം നടപടികളെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. കരിപ്പൂരിലേക്ക് ചെറിയ വിമാനങ്ങളായതിനാല്‍ കൂടുതല്‍ ഭാരം കയറ്റാനും നിയന്ത്രണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
