കസ്റ്റഡി മര്‍ദനം; യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
text_fields
കൊച്ചി: ആറു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് ക്രൂരമായി മര്‍ദിച്ച യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടക്കൊച്ചി സ്വദേശിയും സ്കൂള്‍ ബസ് ഡ്രൈവറുമായ കെ.എസ്. സുരേഷിനെയാണ് കൂടുതല്‍ ചികിത്സക്കായി തിങ്കളാഴ്ച വൈകീട്ട് നാലോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയത്. ജനറല്‍ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാലാണ് സുരേഷിനെ മാറ്റിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡി.ജി.പിയുടെ നിര്‍ദേശത്തത്തെുടര്‍ന്ന് സംഭവമന്വേഷിക്കുന്ന പൊലീസ് സംഘം തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലത്തെി സുരേഷിന്‍െറ മൊഴി രേഖപ്പെടുത്തി. പൊലീസിന്‍െറ മൂന്നാംമുറക്കിരയായ സുരേഷിന്‍െറ വലതുകാലിന്‍െറ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇയാളുടെ നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്.
നേരത്തെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് ഫോറം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കംപ്ളെയ്ന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതത്തേുടര്‍ന്ന് മട്ടാഞ്ചേരി അസി. കമീഷണര്‍ അനിരുദ്ധന്‍ പ്രഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തൃക്കാക്കര അസി. കമീഷണര്‍ എന്‍. രാജേഷിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സാജന്‍ ജോസഫ്, പ്രകാശന്‍, സിവില്‍ പൊലീസ് ഓഫിസര്‍ രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ചയാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറായ സുരേഷിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദനത്തിനിരയാക്കിയത്.
ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളമുണ്ടാക്കിയതോടെയാണ് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് തയാറായത്. ആദ്യം കരുവേലിപ്പടി ആശുപത്രിയിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഹ്യൂമന്‍ റൈറ്റ് ഫോറം മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.