സി. കേശവന്‍െറ 125ാം ജന്മവാര്‍ഷികം ഉദ്ഘാടനം ശനിയാഴ്ച
text_fieldsതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി സി. കേശവന്‍െറ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ ബുധനാഴ്ച തുടക്കംകുറിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു അറിയിച്ചു.
രാവിലെ 9.30ന് ഇന്ദിര ഭവനില്‍ ഒരുവര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് അധ്യക്ഷത വഹിക്കും.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ 98ാം ജന്മദിനം ചൊവ്വാഴ്ച രാവിലെ 10ന് ഇന്ദിര ഭവനില്‍ നടത്തും. ഇതോടനുബന്ധിച്ച് കരുണാകരന്‍െറ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് അധ്യക്ഷത വഹിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
