മഅ്ദനി കേരളത്തിലേക്ക് തിരിച്ചു
text_fieldsബംഗളൂരു: പി.ഡി.പി ചെയര്മാന് അഅബ്ദുന്നാസിര് മഅ്ദനിയും കുടുംബവും കേരളത്തിലേക്ക് തിരിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്രതിരിച്ചത്. രാത്രി 8.30നു ശേഷം മഅദനി കൊച്ചിയിലത്തെും. യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന വിമാനാധികൃതരുടെ നിലപാടിനെ തുടര്‍ന്ന് മഅ്ദനിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു.
ബംഗളൂരുവില്‍ നിന്ന് 12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിയെ കയറ്റില്ളെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിലപാട് വിവാദമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരത്തെി നടപടിയില്‍ ക്ഷമാപണം നടത്തുകയും വൈകീട്ട് 7.15 ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ പോകാമെന്ന് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. 8.15 ന് നെടുമ്പാശേരി വിമാനത്താവളത്തിലത്തെുമെന്നാണ് കരുതുന്നത്. മഅ്ദനിയെ സ്വീകരിക്കാന്‍ അനുയായികള്‍ രാവിലെ മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്.
രോഗിയായ ഉമ്മയെ കാണാൻ നാട്ടിൽ പോകുന്നതിന് ബംഗളൂരുവിലെ വിചാരണ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തിലെത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എട്ടു ദിവസത്തേക്ക് നാട്ടിൽ പോകാൻ വിചാരണ കോടതി അനുമതി നൽകിയത്Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
