ക്ഷമാപണത്തോട് തുറന്ന സമീപനം; ഇനിയും വ്യക്തത വരാനുണ്ട് - എം.കെ. രാഘവന്‍
text_fields
കോഴിക്കോട്: കലക്ടറുടെ ക്ഷമാപണത്തോട് തുറന്ന സമീപനമാണുള്ളതെന്ന് എം.കെ. രാഘവന്‍ എം.പി പ്രതികരിച്ചു. കലക്ടര്‍ വിശദീകരണത്തില്‍ സൂചിപ്പിച്ചതുപോലെ പ്രശ്നം വ്യക്തിപരമായ വിഷയമായി കാണുന്നില്ല. എങ്കിലും അദ്ദേഹം പറഞ്ഞതും ചെയ്തതും ഉറച്ചുനിന്നതുമായ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനോട് തുറന്ന സമീപനമാണുള്ളത്. അപ്പോഴും പൊതുസമൂഹത്തിന് സേവനം ലഭ്യമാക്കാന്‍ എം.പി എന്നനിലയില്‍ താന്‍ ഉന്നയിച്ച മൂന്നു വിഷയങ്ങളിലും ഉത്തരം ലഭിച്ചിട്ടില്ല. ഉണ്ടായ വിവേചനത്തിനും സേവനം വൈകിയതിനുമുള്ള ഉത്തരം ലഭിച്ചിട്ടില്ല. കോഴിക്കോട്ടെ ജനങ്ങള്‍ക്കു മുന്നില്‍ താന്‍ ഇപ്പോഴും കരാറുകാര്‍ക്കുവേണ്ടി പരിശോധന നടത്താതെ ബില്‍ പാസാക്കാന്‍ തിരക്കുകൂട്ടിയ വ്യക്തിയാണ്. അതിന് പൊതുസമൂഹത്തിനു മുന്നില്‍ വ്യക്തത വരുത്തണം. ഈ അടിസ്ഥാനമില്ലാത്ത ആരോപണത്തില്‍ വ്യക്തതവന്നശേഷം മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങളിലും തുറന്നസമീപനമുണ്ടാകുകയുള്ളൂവെന്ന് എം.കെ. രാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
