നിലമ്പൂര്‍-നഞ്ചന്‍കോട് ലൈന്‍: പദ്ധതിരേഖ തയാറാക്കാന്‍ ഡി.എം.ആര്‍.സിയെ ഏല്‍പിക്കും
text_fieldsമഞ്ചേരി: കേരളത്തിന്‍െറ സ്വപ്നപദ്ധതികളിലൊന്നായ നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ നിര്‍ദിഷ്ട റെയില്‍പാതക്ക് വിശദപദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ചുമതലപ്പെടുത്താന്‍ ധാരണ. ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ ഡി.എം.ആര്‍.സിയെ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനമെന്ന് ഗവ. സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഡി.എം.ആര്‍.സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കൂടിയായ ഇ. ശ്രീധരന്‍െറ നിര്‍ദേശം കൂടി പരിഗണിച്ചാണ് നടപടി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ഇക്കണോമിക് സര്‍വിസ് ലിമിറ്റഡ് (ആര്‍.ഐ.ടി.ഇ.എസ്) റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍) എന്നീ പ്രമുഖ ഏജന്‍സികളെയാണ് ഇ. ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നത്.
ഡി.പി.ആര്‍ തയാറാക്കാന്‍ എട്ടുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയോ കേന്ദ്ര റെയില്‍വേ മന്ത്രാലയം ബജറ്റില്‍ നീക്കിവെക്കുകയോ ചെയ്യണമെന്നും ഇ. ശ്രീധരന്‍ നിര്‍ദേശം വെച്ചിരുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ കേന്ദ്ര റെയില്‍വേയുടെ പരിഗണനയിലുണ്ടെങ്കിലും 6000 കോടി ചെലവുവരുന്ന പദ്ധതി റെയില്‍വേ എക്സ്ട്രാ ബഡ്ജറ്ററി റിസോഴ്സ് (ഇ.ബി.ആര്‍) എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.