സ്കാനിയ ബസ് കേടായി; യാത്രക്കാര്‍ വനത്തില്‍ കുടുങ്ങി
text_fieldsസുല്‍ത്താന്‍ ബത്തേരി: ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന സ്കാനിയ ബസ് ഗുണ്ടല്‍പേട്ടിനടുത്ത് വനപ്രദേശത്ത് കേടായി. വെള്ളിയാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. വനത്തില്‍ കുടുങ്ങിയ തങ്ങളെ എത്രയും പെട്ടെന്ന് പുറത്തത്തെിക്കാനുള്ള നടപടി സ്വീകരിച്ചില്ളെന്ന് യാത്രക്കാര്‍ പറഞ്ഞു. ഏറെനേരം കഴിഞ്ഞാണ് ബത്തേരി ഡിപ്പോയില്‍നിന്ന് ബസ് വരുത്തിയത്.
ആദ്യം ബത്തേരിയിലത്തെിച്ച ഇവരെ കോഴിക്കോട് വരെ സൂപ്പര്‍ ഫാസ്റ്റിലും പിന്നീട് വോള്‍വോയിലും ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. 40ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഗിയര്‍ ബോക്സ് കേടായതിനാലാണ് സര്‍വിസ് മുടങ്ങിയതെന്ന് കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍നിന്ന് അറിയിച്ചു. പ്രത്യേകം പരിശീലനം ലഭിച്ചവര്‍ക്കേ സ്കാനിയ ബസ് ഓടിക്കാന്‍ സാധിക്കൂ. ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമാണ് ബസിനുള്ളത്. മുത്തങ്ങ മുതല്‍ കര്‍ണാടക അതിര്‍ത്തി വരെ 50ഓളം ഹമ്പുകളുണ്ട്. ഇവ മറികടക്കേണ്ടതിനാല്‍ തുടരത്തെുടരെ ഗിയര്‍മാറ്റേണ്ടി വരുന്നു. ഇത് ഗിയര്‍ ബോക്സ് പെട്ടെന്ന് കേടാകാന്‍ കാരണമാകുന്നുണ്ട്.
സ്കാനിയ ബസ് ബത്തേരിയില്‍ സര്‍വിസ് മുടങ്ങുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ മാസം 16ന് പുലര്‍ച്ചെ ആലപ്പുഴയില്‍നിന്ന് ബത്തേരിയില്‍ എത്തിയ ബസ് ഡ്രൈവര്‍ ഇല്ലാത്തതിനത്തെുടര്‍ന്ന് ട്രിപ്പ് മുടങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഏറ്റവും പുതിയ ബസാണ് സ്കാനിയ. 15 ബസുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 12 എണ്ണം സര്‍വിസ് നടത്തുന്നുണ്ട്. മൂന്നെണ്ണം മറ്റു വാഹനങ്ങള്‍ കേടാകുമ്പോള്‍ ഉപയോഗിക്കാനാണ്. ഇതില്‍ രണ്ടു ബസ് മാത്രമാണ് വയനാട് ജില്ലയിലൂടെ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
