Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഞ്ചേശ്വരത്തെ...

മ​ഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ​കെ.സുരേന്ദ്രൻ ഹൈ​േകാടതിയിൽ

text_fields
bookmark_border
k surendran-kerala news
cancel

കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈ​േകാടതിയില്‍. വ്യാപകമായ ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ടെന്നാരോപിച്ചാണ്​ സുരേന്ദ്രൻ ഹരജി നൽകിയത്​.
മഞ്ചേശ്വരത്തെ വോട്ട് ഇരട്ടിപ്പിക്കലിനെപ്പറ്റിയും വ്യാജ വോട്ടുകളെപ്പറ്റിയും വിവരങ്ങള്‍ പുറത്തുവിട്ടത് മാധ്യമങ്ങളാണ്. ഇതെല്ലാം കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന്​ അദ്ദേഹം വ്യക്​തമാക്കി. കോടതിയില്‍ കേസ് കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി..
 
നിയമസഭ  തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്​ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സുരേന്ദ്രന്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തോല്‍വിക്ക് കാരണം സി.പി.എമ്മി​െൻറ ക്രോസ് വോട്ടും കള്ളവോട്ടുമാണെന്ന്​ സുരേന്ദ്രന്‍ തുടക്കം മുതൽ  ആരോപിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendran
Next Story