Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മങ്കട കൊലപാതകം: പ്രധാന പ്രതികള​ുടെ അറസ്റ്റ്​ രേഖപ്പെടുത്തി

text_fields
bookmark_border
മങ്കട കൊലപാതകം:  പ്രധാന പ്രതികള​ുടെ അറസ്റ്റ്​ രേഖപ്പെടുത്തി
cancel
camera_alt?????? ?????,?????

പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ (40) കാല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതികളുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. കൂട്ടില്‍ പട്ടിക്കുത്ത്​ സക്കീര്‍ ഹുസൈന്‍ (39), പട്ടിക്കുത്ത് സുഹൈല്‍ (30) എന്നിവരുടെ അറസ്​റ്റാണ്​ പെരിന്തല്‍മണ്ണ  സി. ഐ രേഖപ്പെടുത്തിയത്​. ഗുഡല്ലൂരില്‍ ലോഡ്ജില്‍ ഒളിച്ച് കഴിയുകയായിരുന്ന പ്രതികളെ സൈബര്‍സെല്ലിന്‍െറ സഹായത്തോടെയാണ്​ പിടികൂടിയത്. ഇവര്‍  കേസിലെ പ്രധാന പ്രതികളാണെന്ന് സി. ഐ  എ.എം.സിദ്ദീഖ് പറഞ്ഞു. ഇതോടെ കേസില്‍  അറസ്റ്റിലായവരുടെ എണ്ണം ആറായി.

നേരത്തെ അറസ്റ്റിലായ കൂട്ടില്‍  നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ നാസര്‍ (36), പട്ടിക്കുത്ത്  അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്(30) ,നായിക്കുത്ത് ഷറഫുദ്ദീന്‍(29) എന്നിവർ   റിമാന്‍ഡിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് നസീര്‍ ഹുസൈന്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story