Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകള്‍; ഒരെണ്ണം കേരളത്തില്‍

text_fields
bookmark_border
രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകള്‍; ഒരെണ്ണം കേരളത്തില്‍
cancel

കോഴിക്കോട്: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ ഏറ്റവും പുതിയ പട്ടിക യു.ജി.സി പുറത്തുവിട്ടു. മൊത്തം 22 വ്യാജ സര്‍വകലാശാലകളില്‍ ഒരെണ്ണം കേരളത്തിലാണ്. സെന്‍റ് ജോണ്‍സ് യൂനിവേഴ്സിറ്റി, കിഷനട്ടം, കേരള എന്നാണ് സംസ്ഥാനത്തെ വ്യാജനെ യു.ജി.സി പരിചയപ്പെടുത്തുന്നത്. യു.ജി.സി നേരത്തേ പുറത്തിറക്കിയ പട്ടികയിലും ഈ സ്ഥാപനം ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍, സെന്‍റ് ജോണ്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. സ്വയം പ്രഖ്യാപിത സര്‍വകലാശാലകളായ ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ച് വഞ്ചിതരാകരുതെന്നാണ് യു.ജി.സിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലുമാണ് കൂടുതല്‍ വ്യാജന്മാര്‍. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വ്യാജ സര്‍വകലാശാലകളുണ്ട്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക യു.ജി.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story