Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്–കുണ്ടന്നൂര്‍...

മരട്–കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് ഹൈകോടതി തടഞ്ഞു

text_fields
bookmark_border
മരട്–കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് ഹൈകോടതി തടഞ്ഞു
cancel
കൊച്ചി: മധുര-കൊച്ചി ദേശീയപാതയിലെ മരട് -കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് ഹൈകോടതി തടഞ്ഞു. നിലവിലെ കരാറുകാര്‍ക്ക് കരാര്‍പ്രകാരമുള്ള അവകാശം ജൂണ്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍ന്ന് ടോള്‍ പിരിക്കുന്നത് തടഞ്ഞ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ ഉത്തരവിട്ടത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും ടോള്‍ പിരിക്കുന്നതിനെതിരെ ടോള്‍ വിരുദ്ധ സമരസമിതി അഡ്വ. ടി.കെ. വിപിന്‍ദാസ് മുഖേന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ടെണ്ടര്‍ തുകയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പുതിയ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ടോള്‍ പിരിക്കാന്‍ ആര്‍ക്കും അവകാശമില്ലാതിരിക്കെ പഴയ കരാറുകാര്‍തന്നെ അനധികൃത ടോള്‍ പിരിവ് തുടരുന്നതായി ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിര്‍മാണച്ചെലവിന്‍െറ പല മടങ്ങ് തുക തിരികെ ലഭിച്ച സാഹചര്യത്തില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. എതിര്‍കക്ഷികളോട് വിശദീകരണം തേടിയ കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:no toll
Next Story