Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.എച്ച്.ആര്‍.എം പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കുന്നു

text_fields
bookmark_border
ഡി.എച്ച്.ആര്‍.എം പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കുന്നു
cancel

കൊല്ലം: ഡി.എച്ച്.ആര്‍.എമ്മിന്‍െറ നേതൃത്വത്തില്‍ രൂപവത്കൃതമായ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ്-ഡി.എച്ച്.ആര്‍.എം പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍െറ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയായതായും ഭാരവാഹികളെ തെരഞ്ഞെടുത്തതായും പ്രസിഡന്‍റ് സെലീന പ്രക്കാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദലിത്, ആദിവാസി, മതപരിവര്‍ത്തിത വിഭാഗങ്ങള്‍ അടക്കമുള്ളവരുടെ പുരോഗതിയാണ് ലക്ഷ്യം. ഡി.എച്ച്.ആര്‍.എമ്മുമായി സഹകരിക്കുന്ന സാമൂഹിക സംഘടനകളുമായി യോജിക്കാവുന്ന മേഖലകളില്‍ സഹകരിക്കും. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണമോയെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ദലിത് മേഖലകളില്‍ സ്വാധീനം നഷ്ടപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഡി.എച്ച്.ആര്‍.എമ്മിനെ തീവ്രവാദ സംഘടനയാക്കാന്‍ ശ്രമിക്കുന്നത്. ഡി.എച്ച്.ആര്‍.എം അഹിംസയുടെ മാര്‍ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയാണ് നിലവില്‍ വന്നിട്ടുള്ളത്. വൈകാതെ ബൂത്തുതലം വരെ കമ്മിറ്റി രൂപവത്കരിക്കും. വര്‍ക്കിങ് പ്രസിഡന്‍റ് സജി കൊല്ലം, സെക്രട്ടറി അജിത കീഴ്പാലൂര്‍, വൈസ് പ്രസിഡന്‍റുമാരായ അജയന്‍ പുളിമാത്ത്, സുരേഷ് വേളമാനൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story