കാറിനുള്ളില്‍ കുടുങ്ങിയ വൃദ്ധക്ക് പൊലീസ് രക്ഷയായി
text_fields
തലശ്ശേരി: അടച്ചുപൂട്ടിയ കാറിനുള്ളില്‍ ശ്വാസംകിട്ടാതെ ബുദ്ധിമുട്ടിയ വൃദ്ധമാതാവിന് പൊലീസ് തുണ. കാലിന് പ്ളാസ്റ്ററിട്ട പ്രായമായ മാതാവിനെ അടച്ചുപൂട്ടിയ കാറിലിരുത്തി മകള്‍ക്കുള്ള ഉപഹാരം വാങ്ങാന്‍ രക്ഷിതാക്കള്‍ ഗവ. ബ്രണ്ണന്‍ ഹൈസ്കൂളില്‍ പോയതായിരുന്നു.
കാറിന്‍െറ ഗ്ളാസ് മുഴുവനും അടച്ചതിനാല്‍ അകത്തിരുന്ന് ശ്വാസംമുട്ടിയ വൃദ്ധയെയാണ് പൊലീസ് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലായിരുന്നു സംഭവം.
ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ പങ്കെടുക്കാന്‍ മക്കളുമായിവന്ന രക്ഷിതാക്കളാണ് പ്രായമായ മാതാവിനെ കാറിനുള്ളില്‍ ഇരുത്തിയത്.
കാറിനുള്ളില്‍ ഇരുന്ന് വിയര്‍ത്തൊലിച്ച ഇവര്‍ക്ക് ഉള്ളില്‍നിന്ന് ഗ്ളാസ് താഴ്ത്താനായില്ല. ഇതത്തേുടര്‍ന്ന് ഗ്ളാസില്‍ തട്ടി ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയില്‍പെട്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്.
പ്രബേഷന്‍ എസ്.ഐ സന്തോഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി ഗ്ളാസ് തുറന്ന് വൃദ്ധയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ചടങ്ങ് നടക്കുന്ന സ്കൂളിലത്തെിയ പൊലീസ് കാറിന്‍െറ ഉടമയെ കണ്ടത്തെി മാതാവിന്‍െറ അടുത്തത്തെിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.