സുധീരന്‍െറ നിലപാട് വേദനിപ്പിച്ചു -ബിജു രമേശ്
text_fields
തിരുവനന്തപുരം: തന്‍െറ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നടത്തിയ പ്രസ്താവന വേദനിപ്പിച്ചെന്ന് ബാറുടമ ബിജു രമേശ്. വിവാഹനിശ്ചയത്തിന് കോണ്‍ഗ്രസ് നേതാക്കന്മാരില്‍ പലരും പങ്കെടുത്തിരുന്നു. വ്യക്തിബന്ധത്തിന്‍െറ അടിസ്ഥാനത്തിലാണ് അവര്‍ എത്തിയത്. മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ക്ഷണിച്ചിട്ട് വന്നവരുമുണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിക്കെതിരെ നിലകൊണ്ടതുകൊണ്ടുമാത്രം വ്യക്തിബന്ധങ്ങള്‍ ഇല്ലാതാകുന്നില്ല. അതുകൊണ്ടുതന്നെയാണ് ക്ഷണിച്ചവര്‍ ചടങ്ങില്‍ പങ്കെടുത്തത്. അത് മഹാ അപരാധമായെന്നാണ് സുധീരന്‍ പറഞ്ഞത്. അഭിപ്രായം സുധീരന്‍േറത് മാത്രമാണെന്ന് കരുതുന്നതായും ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടൂര്‍ പ്രകാശിന്‍െറ മകനും ബിജു രമേശിന്‍െറ മകളും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതായിരുന്നെന്ന സുധീരന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.