Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുറ്റിങ്ങല്‍, ജിഷ വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയില്ല -ടി.പി സെൻകുമാർ

text_fields
bookmark_border
പുറ്റിങ്ങല്‍, ജിഷ വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയില്ല -ടി.പി സെൻകുമാർ
cancel

കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് അപകടം‍, ജിഷ വധം എന്നീ കേസുകളിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഇതുസംബന്ധിച്ച സത്യവാങ്മൂലം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (സി.എ.ടി)  മുമ്പാകെ സെൻകുമാർ സമർപ്പിച്ചു. ഈ കേസുകളില്‍ കോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. ഒരു ഘട്ടത്തിലും അന്വേഷണത്തിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സെന്‍കുമാര്‍ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ നീക്കിയത് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം‍, ജിഷ വധം അടക്കമുള്ള കേസുകളുടെ അന്വേഷണത്തിൽ വീഴ്ച വന്ന സാഹചര്യത്തിലാണെന്ന് സി.എ.ടിയെ കേരള സർക്കാർ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാറിന്‍റെ ആരോപണം സെൻകുമാർ നിഷേധിച്ചത്.  

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിക്കെതിരെ സെന്‍കുമാർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സി.എ.ടി ഈ മാസം ഏഴിലേക്ക് വീണ്ടും മാറ്റി. ഇന്ന് ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.  

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story