Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധവളപത്രം മുന്‍കൂര്‍ ജാമ്യമെടുക്കല്‍ –ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി ധനമന്ത്രി ഡോ. ടി.എന്‍. തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. അടുത്ത മൂന്നുവര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവിടൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. വികസനകാര്യത്തില്‍ അവര്‍ക്ക് വ്യക്തമായ മാര്‍ഗരേഖയില്ല. ഇതെല്ലാം മറച്ചുവെക്കാനാണ് സാമ്പത്തിക പ്രതിസന്ധിയുടെ പുകമറ സൃഷ്ടിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐസക്കിന്‍െറ മാന്ദ്യവിരുദ്ധ പാക്കേജ് ഉണ്ടാക്കിവെച്ച പൊല്ലാപ്പുകള്‍ കേരളം നേരിട്ടറിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു.
Next Story
