Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോമസ് ഐസക് അവതരിപ്പിച്ചത് ബ്ളാക് പേപ്പര്‍ –കെ.എം. മാണി
text_fieldsbookmark_border
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത് ബ്ളാക് പേപ്പറാണെന്ന് മുന്‍ ധനമന്ത്രി കെ.എം. മാണി. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ധവളപത്രമെന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. യു.ഡി.എഫ് സര്‍ക്കാറിനെ താറടിച്ചുകാണിക്കാനുള്ള കേവലതാല്പര്യം മുന്‍നിര്‍ത്തി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിന്‍െറ കാപട്യം ജനം തിരിച്ചറിയുമെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികരേഖയില്‍ പ്രതിപാദിക്കേണ്ട ഒരുവിവരങ്ങളും ഐസക്കിന്‍െറ റിപ്പോര്‍ട്ടിലില്ല. കഴിഞ്ഞ സര്‍ക്കാര്‍ സാമ്പത്തികബാധ്യത വരുത്തിവെച്ചെന്ന മുതലക്കണ്ണീര് കാപട്യമാണ്. ആയിരത്തില്‍പരം കോടിരൂപ നീക്കിയിരിപ്പ് വെച്ചശേഷമാണ് യു.ഡി.എഫ് അധികാരം വിട്ടൊഴിഞ്ഞത്. ചില്ലറ സാമ്പത്തിക ഞെരുക്കങ്ങള്‍ ഉണ്ടായിട്ടും ഒരുദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ളെന്നും മാണി പറഞ്ഞു.
Next Story
