Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാതയില്‍ ജോലി നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
text_fieldsbookmark_border
ആലപ്പുഴ: ദേശീയപാതയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനസമയത്ത് സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഹരിപ്പാട് ആര്‍.കെ ജങ്ഷനില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സ്ഥലത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ആലപ്പുഴ എന്‍.എച്ച് വിഭാഗം ഓവര്‍സീയറെ സസ്പെന്‍ഡ് ചെയ്യുകയും അസിസ്റ്റന്‍റ് എന്‍ജിനീയറെ സ്ഥലം മാറ്റുകയും ചെയ്തത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന് ആലപ്പുഴക്ക് വരുമ്പോള്‍ ഹരിപ്പാട് ആര്‍.കെ ജങ്ഷനില്‍ ദേശീയപാതയില്‍ കുഴിയടക്കുന്നത് ശ്രദ്ധയില്‍പെട്ട മന്ത്രി ഇവിടെയിറങ്ങി ഉദ്യോഗസ്ഥരെ അന്വേഷിച്ചിരുന്നു. എന്നാല്‍, ആരും ഇവിടെയുണ്ടായിരുന്നില്ല. ഉടന്‍ ചീഫ് എന്‍ജിനീയറെ വിളിച്ച് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story