പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം; കോഴിക്കോട് നഗരം സുരക്ഷാവലയത്തില്‍
text_fieldsകോഴിക്കോട്: സ്വപ്നനഗരിയില്‍ തുടങ്ങിയ ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ചയത്തെും. കോഴിക്കോട് ആദ്യമായത്തെുന്ന പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിന് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് യുദ്ധകാലാടിസ്ഥാനത്തില്‍ രാവും പകലും പണിപ്പെട്ട് നവീകരിച്ചു കഴിഞ്ഞു. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന മോദി ഹെലികോപ്ടറില്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയിലത്തെും. 11.50ന് ഇവിടെ ഇറങ്ങുന്ന പ്രധാനമന്ത്രി 12.05ന് കാര്‍ മാര്‍ഗം സ്വപ്നനഗരിയിലെ വേദിയിലത്തെും. 12.50ന് വേദി വിടുന്ന പ്രധാനമന്ത്രി 1.05ന് വിക്രം മൈതാനിയില്‍ തിരിച്ചത്തെും.
സുരക്ഷക്കായി വന്‍ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. 1200 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം പൊലീസിനെ നിയോഗിക്കും. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഡി.ജി.പിയും നഗരത്തിലത്തെും. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാറിനാണ് സുരക്ഷാചുമതല. സംസ്ഥാന പൊലീസിനു പുറമെ, എസ്.പി.ജി അധികൃതര്‍ നേരത്തേ തന്നെ നഗരത്തിലത്തെിയിട്ടുണ്ട്. എസ്.പി.ജി ഡി.ഐ.ജി സേവാങ് നമ്ഗ്യാല്‍, എ.ഐ.ജി കമല്‍ കുല്‍ബേ തുടങ്ങിയവര്‍ സ്വപ്നനഗരിയിലെ വേദി, ഹെലികോപ്ടര്‍ ഇറങ്ങുന്ന വെസ്റ്റ്ഹില്‍ മൈതാനം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പ്രധാനമന്ത്രിക്ക് സഞ്ചരിക്കുന്നതിനുള്ള ബുള്ളറ്റ് പ്രൂഫ് കാര്‍ ന്യൂഡല്‍ഹിയില്‍നിന്ന് കഴിഞ്ഞദിവസം കോഴിക്കോട്ടത്തെിച്ചു. കാറിന്‍െറ സുരക്ഷാചുമതലയുള്ള എസ്.പി.ജി ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.
മോദിയുടെ സന്ദര്‍ശനത്തിന്‍െറ ഭാഗമായി നഗരത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗതാഗത നിയന്ത്രണമുണ്ട്. നഗരത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിടുന്ന തരത്തിലാണ് ഗതാഗത ക്രമീകരണം. തിങ്കളാഴ്ച രാവിലെ 11മുതല്‍ 1.00 വരെ സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സല്‍ നടക്കും. നഗരത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറും കോഴിക്കോട്ടുണ്ട്. ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ വിഷന്‍ കോണ്‍ക്ളേവിന്‍െറ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പരിപാടിയില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
