Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജനെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
പി. ജയരാജനെ പരിയാരം ആശുപത്രിയിലേക്ക് മാറ്റി
cancel

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി  പി. ജയരാജനെ എ.കെ.ജി ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ദ ചികിത്സക്കായാണ് പരിയാരത്തേക്ക് മാറ്റിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദികരണം.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ പി.ജയരാജന് തലശേരി സെഷന്‍സ് കോടതി മൂന്നാമത്തെ പ്രാവശ്യവും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെ ജയരാജനെ ഏത് നിമിഷവും സി.ബി.ഐ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ട്.

കേസില്‍ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സി.ബി.ഐ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story