വൈ കാറ്റഗറി സുരക്ഷ: താൻ ആവശ്യപ്പെട്ടില്ലെന്ന് വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: തന്‍റെ ആവശ്യ പ്രകാരമല്ല വൈ കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നൽകിയതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ ഏർപ്പെടുത്തിയതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് കേന്ദ്രസർക്കാർ പ്രത്യേക സുരക്ഷ അനുവദിക്കാൻ തീരുമാനിച്ചത്. 13 അംഗ സി.ഐ.എസ്.എഫ് സംഘമാണ് സുരക്ഷ ഒരുക്കുക. കേരള പൊലീസിന്‍റെ പ്രത്യേക സുരക്ഷക്ക് പുറമെയാണിത്.
സി.ഐ.എസ്.എഫ് സംഘം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ ഒാഫീസ് മുറിക്ക് മുകളിലാണ് സംഘത്തിന്‍റെ താമസം. യാത്രയിൽ രണ്ട് സി.ഐ.എസ്.എഫ് ജവന്മാർ വെള്ളാപ്പള്ളിയെ അനുഗമിക്കും. സംഘത്തിനായി പ്രത്യേക പാചകകാരനെയും വെള്ളാപ്പള്ളി ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
