Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകപാക്കേജ്: ...

അധ്യാപകപാക്കേജ്: കോടതിവിധിക്ക് അനുസൃതമായി പുതിയ ഉത്തരവിറങ്ങി

text_fields
bookmark_border
അധ്യാപകപാക്കേജ്:  കോടതിവിധിക്ക് അനുസൃതമായി പുതിയ ഉത്തരവിറങ്ങി
cancel


തിരുവനന്തപുരം: ഹൈകോടതി വിധിക്കനുസൃതമായി അധ്യാപകപാക്കേജ് ഉത്തരവ് ഭേദഗതികളോടെ പുറത്തിറങ്ങി. 2011-12 വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ രാജി, റിട്ടയര്‍മെന്‍റ്, പ്രമോഷന്‍, സ്ഥലംമാറ്റം എന്നീ ഒഴിവുകളില്‍  നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് എല്‍.പിയില്‍ 1:30ഉം യു.പിയില്‍ 1:35ഉം ഹൈസ്കൂളുകളില്‍ 1:45ഉം അനുപാതമനുസരിച്ച് തസ്തികകള്‍ ലഭ്യമാണെങ്കില്‍ നിയമനാംഗീകാരം ലഭിക്കും.
ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയുടെ അന്തിമവിധിക്ക് വിധേയമായിട്ടായിരിക്കും അധികതസ്തികകളിലെ നിയമനാംഗീകാരം. 2012-13 അധ്യയനവര്‍ഷം മുതല്‍ 2015-16 വര്‍ഷങ്ങളില്‍ ഇതേ തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ കോടതിയുടെ അന്തിമവിധിക്ക് വിധേയമായും ഒന്ന് മുതല്‍ അഞ്ച് (എല്‍.പി)വരെ ക്ളാസുകളില്‍ 1:30 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലും നിയമനാംഗീകാരം നല്‍കും.   2011-12 വര്‍ഷം അധിക തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് കേരള വിദ്യാഭ്യാസ ചട്ടപ്രകാരം 1:45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമാണെങ്കില്‍ മാത്രമേ നിയമനാംഗീകാരം ലഭിക്കൂ. 2012 -13 വര്‍ഷം മുതല്‍ അധികതസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് കോടതിവിധിക്ക് വിധേയമായി  നിയമനാംഗീകാരം നല്‍കും. 2015-16 അധ്യയനവര്‍ഷംമുതല്‍ അധികതസ്തികകള്‍ക്ക് കെ.ഇ.ആര്‍ ഭേദഗതിപ്രകാരം തസ്തികനിര്‍ണയ തീയതി മുതല്‍ മാത്രമേ പ്രാബല്യമുണ്ടായിരിക്കൂ.സര്‍വിസിലുള്ള അഞ്ച് വിഭാഗം അധ്യാപക/അനധ്യാപകര്‍ക്ക് സംരക്ഷണവും അനുവദിച്ചിട്ടുണ്ട്. 2011 മാര്‍ച്ച് 31ന് നിയമനാംഗീകാരത്തോടെ റെഗുലര്‍ സര്‍വിസില്‍ തുടരുന്നവര്‍, അധ്യാപക പാക്കേജ് വഴി 2011 ജൂണ്‍ ഒന്ന് മുതല്‍ നിയമനാംഗീകാരം ലഭിച്ചവര്‍, മുന്‍കാല സംരക്ഷിത ഉത്തരവുകള്‍ വഴി സംരക്ഷണം ലഭിച്ച നിലവിലുള്ള അധ്യാപക/അനധ്യാപകര്‍, പാക്കേജ് വഴി ക്ളസ്റ്റര്‍ കോഓഡിനേറ്റര്‍മാരായി നിയമിക്കപെട്ട റിട്രഞ്ച്ഡ് അധ്യാപകര്‍, തസ്തിക ഇല്ലാതെ പാക്കേജ് വഴി മറ്റ് സ്കൂളുകളിലേക്ക് പുനര്‍വിന്യസിച്ച് ശമ്പളം വാങ്ങിവരുന്ന സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്ക് പുതിയ ഉത്തരവില്‍ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. 2011-12 മുതല്‍ 21014- 15 വരെ രാജി, റിട്ടയര്‍മെന്‍റ്, പ്രമോഷന്‍, സ്ഥലംമാറ്റം എന്നീ റെഗുലര്‍ തസ്തികകളില്‍ എല്‍.പിയില്‍ 1:30, യു.പിയില്‍ 1:35, ഹൈസ്കൂളില്‍ 1:45 അനുപാതത്തില്‍ നിയമിക്കപ്പെട്ടവര്‍ക്കും സംരക്ഷണാനുകൂല്യം ലഭിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers package
Next Story