സോളാര്‍: ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ഘടകകക്ഷി നിലപാടു മൂലം
text_fieldsതിരുവനന്തപുരം: സോളാര്‍ കേസിലെ സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യു.ഡി.എഫ് ശിപാര്‍ശ ഘടകകക്ഷികളുടെ നിലപാടുമൂലം. ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ളെങ്കിലും ഗൂഢാലോചനക്കാരെ കണ്ടത്തൊന്‍ അന്വേഷണം വേണമെന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്. സോളാറില്‍ പ്രതിരോധത്തിനു പകരം പ്രത്യാക്രമണ തന്ത്രം വേണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
കെ. ബാബുവിനും കെ.എം. മാണിക്കും രണ്ടുനീതിയെന്ന ആക്ഷേപം ഉയരാതിരിക്കാനാണ് മാണിയോട് മടങ്ങാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചത്. ബാബുവിന്‍െറ പേരില്‍ മറ്റു കുറ്റങ്ങളോ കോടതി പരാമര്‍ശമോ ഇല്ലാത്തതിനാല്‍ രാജി സ്വീകരിക്കേണ്ടതില്ളെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നിലവില്‍ യു.ഡി.എഫിന്‍െറ ഗ്രാഫ് താഴേക്കാണെന്ന പരാതി തുടക്കത്തില്‍ത്തന്നെ ഘടകകക്ഷികള്‍ ഉന്നയിച്ചു. തുടര്‍ന്ന് സോളാറില്‍ തന്‍െറ ഭാഗം മുഖ്യമന്ത്രി വിശദീകരിച്ചപ്പോള്‍ ചോദ്യങ്ങളും ഉയര്‍ന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിശദീകരിച്ച് ആക്ഷേപം വാസ്തവമല്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മും ബാറുടമകളും മുന്നണി വിട്ട ചിലരും നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പറഞ്ഞു. ആരോപണങ്ങളില്‍ അഗ്നിശുദ്ധിവരുത്തണമെന്ന ആവശ്യം മന്ത്രി ഷിബു ബേബിജോണ്‍ ഉയര്‍ത്തി. സോളാര്‍ കമീഷന് മുന്നില്‍ മുഖ്യമന്ത്രി 14 മണിക്കൂര്‍ പോയിരിക്കണ്ടതില്ലായിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കുകയും അത്യാവശ്യം കാര്യങ്ങള്‍ പറയുകയുമാണ് വേണ്ടിയിരുന്നത്. അതു ക്ഷീണമുണ്ടാക്കിയെന്നും ഷിബു പറഞ്ഞു.
മറ്റു കക്ഷിനേതാക്കളും അതിനോട് യോജിച്ചു. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കറിയാമെന്ന് കെ.ബി. ഗണേഷ്കുമാര്‍ തന്‍െറ പി.എയോട് പറഞ്ഞതിന്‍െറ അടുത്തദിവസമാണ് തനിക്കെതിരെ കമീഷനില്‍ ബിജു രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചതെന്നും ഷിബു വെളിപ്പെടുത്തി. ഇനി പ്രതിരോധമല്ല, പ്രത്യാക്രമണമാണ് വേണ്ടതെന്ന് എം.എം. ഹസന്‍ പറഞ്ഞു. ഇ.പി. ജയരാജന്‍െറ പേര് സരിതതന്നെ പറഞ്ഞിട്ടുണ്ട്. അക്കാര്യം അവര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹസന്‍ പറഞ്ഞു. ഗൂഢാലോചനയെന്ന് പറഞ്ഞിരിക്കാതെ അന്വേഷണം വേണമെന്ന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സരിതയെ പീഡിപ്പിക്കാനാണെന്നും തെളിവ് നശിപ്പിക്കാനാണെന്നും ആരോപണം ഉയരില്ളേയെന്ന സംശയമാണ് രമേശ് ചെന്നിത്തല പ്രകടിപ്പിച്ചത്.സോളാര്‍ ചര്‍ച്ചക്ക് ശേഷമാണ് കെ. ബാബുവിന്‍െറ രാജിയില്‍ ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. ബാബുവിന്‍െറ പേരില്‍ മറ്റു കുറ്റങ്ങളോ കോടതി പരാമര്‍ശമോ ഇല്ളെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നെങ്കിലും ഒരു മുന്നണിയില്‍ രണ്ടുരീതി പാടില്ളെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.അത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്നും നെല്ലൂര്‍ ആവശ്യപ്പെട്ടു. ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറും യോജിച്ചു. സി.എഫ്. തോമസും സി.എം.പി നേതാവ് സി.പി. ജോണും പിന്താങ്ങി. തുടര്‍ന്നാണ് രാജി നിരസിക്കുന്നതിനൊപ്പം മാണിയോട് മടങ്ങിയത്തെണമെന്ന് അഭ്യര്‍ഥിക്കാനുള്ള തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
