Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്കാദമിക് സിറ്റി...

അക്കാദമിക് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ വിദേശ, സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങണം –ആഗോള വിദ്യാഭ്യാസ സംഗമം

text_fields
bookmark_border

തിരുവനന്തപുരം: സംസ്ഥാനത്ത് അക്കാദമിക് സിറ്റിയും പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലകളും സ്ഥാപിക്കാന്‍ വിദേശ സര്‍വകലാശാലകള്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും  കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കണമെന്ന് ആഗോള വിദ്യാഭ്യാസ സംഗമം. വിദേശ സര്‍വകലാശാലകള്‍ക്ക് കടന്നുവരാന്‍ വഴിയൊരുക്കുന്ന ഉന്നത വിദ്യാഭ്യാസ ബില്ലിന് കേന്ദ്രം അന്തിമരൂപം നല്‍കണമെന്ന് സംഗമത്തിന്‍െറ ഭാഗമായി പുറത്തിറക്കിയ കോവളം പ്രഖ്യാപനത്തില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന് ഇത് ആവശ്യമാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ മൂന്ന് നഗരങ്ങളിലൊന്നില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കണമെന്നും ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളാണ് ഇതിനായി നിര്‍ദേശിക്കപ്പെട്ടത്. അക്കാദമിക് സിറ്റിയിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ വരുമാനത്തിന്‍െറ 25 ശതമാനം സര്‍ക്കാറിലേക്ക് അടയ്ക്കണം. ഈ തുക ദുര്‍ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് നീക്കിവെക്കണം. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുക 25 ശതമാനത്തില്‍നിന്ന് 10 ശതമാനം വരെയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍െറ നിലപാട് 25 ശതമാനമാണെന്ന് വ്യക്തമാക്കി.

വിദേശ സര്‍വകലാശാലകള്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കാതെ അക്കാദമിക് സിറ്റി, പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലകള്‍ എന്നീ ആശയങ്ങള്‍ പ്രായോഗികമാകില്ളെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നത് പോലെയുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ഒമ്പത് ഏജന്‍സികളാണ് താല്‍പര്യപത്രം സമര്‍പ്പിച്ചത്. സംഗമത്തിനത്തെിയ മൂന്ന് ഏജന്‍സികള്‍ കൂടി താല്‍പര്യപത്രം സമര്‍പ്പിക്കും. സംഗമത്തിനിടെ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആരോഗ്യ മേഖലയില്‍  ജര്‍മന്‍, മലേഷ്യന്‍ കമ്പനികളുമായി സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങളും ഫെലോഷിപ്പുകളും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണം. വിദേശ അധ്യാപകര്‍ക്ക് ഹ്രസ്വകാല ജോലി ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്രം ഇളവുവരുത്തണം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എത്തുന്നവരുടെ വിസ നിയമങ്ങളില്‍ ഇളവ് വരുത്തണം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വിദേശ യാത്രകളോട് ഉദാരസമീപനം സ്വീകരിക്കുകയും ഇതുസംബന്ധിച്ച അപേക്ഷകള്‍ ചുവപ്പുനാടകളില്‍നിന്ന് മോചിപ്പിക്കുകയും വേണം.  വ്യാവസായിക മേഖലയുമായി ബന്ധം സ്ഥാപിച്ച് ഗവേഷണമേഖലകളുടെ സാധ്യത വര്‍ധിപ്പിക്കണം. 32 ഇന നിര്‍ദേശങ്ങളും ശിപാര്‍ശകളും അടങ്ങിയ കോവളം പ്രഖ്യാപനം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കുമെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.
 ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്രവത്കരണം സംബന്ധിച്ച ആശയത്തിലെ അറിവില്ലായ്മ വഴിയുണ്ടാകുന്ന എതിര്‍പ്പുകള്‍ അക്രമത്തിലേക്ക് നീങ്ങുന്നതില്‍ സംഗമം ആശങ്ക പ്രകടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസ്, കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍, എം.ജി സര്‍വകലാശാല പി.വി.സി ഡോ. ഷീനാ ഷുക്കൂര്‍, എസ്. അജികുമാരന്‍, ഡോ. ബിന്ദുകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acadamic city
Next Story