കൊച്ചി: മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേതാവിന്‍റെ ശബ്ദരേഖ തന്‍റെ കൈവശമുണ്ടെന്ന് സരിത എസ്. നായർ. പണം തിരികെ ചോദിച്ച് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കമ്മീഷന് മുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ തിങ്കളാഴ്ച നടത്തും. ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നേരിടും. തമ്പാനൂര്‍ രവിയെ വിളിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും സരിത കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മന്‍ സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീക്കൊപ്പം വിദേശയാത്ര നടത്തിയതിന്‍റെ സി.ഡി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ കൈവശമുണ്ടെന്ന് സരിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.