മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ലീഗ്
text_fieldsമലപ്പുറം: സോളാര്‍ ആരോപണത്തില്‍പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം. പാര്‍ട്ടിയുടെ കേരളയാത്രക്കിടെ സര്‍ക്കാറിന്‍െറ പ്രതിഛായക്കേറ്റ തിരിച്ചടിയുടെയും പ്രതിപക്ഷ പ്രക്ഷോഭത്തിന്‍െറയും പശ്ചാത്തലത്തിലായിരുന്നു തിരക്കിട്ട യോഗം. ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, മന്ത്രിമാരായ എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.വി. അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയവര്‍ ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു. വിവാദങ്ങളും മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളും കേരളയാത്രക്ക് മുന്നില്‍ ‘കടമ്പ’യാവുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നേതാക്കള്‍ പാണക്കാട്ട് എത്തിയത്.
യു.ഡി.എഫ് യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന അഭിപ്രായവും ലീഗ് ഉന്നയിക്കുകയുണ്ടായി. ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രിയെ തുണക്കുന്ന നിലപാട് ലീഗ് ആവര്‍ത്തിക്കും.
അതേസമയം, ആരോപണങ്ങള്‍ സര്‍ക്കാറിനും മുന്നണിക്കുമുണ്ടാക്കിയ കോട്ടങ്ങള്‍ ലീഗ് വിലയിരുത്തി. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് കൈക്കൊള്ളുന്ന നടപടികള്‍ക്ക് കാത്തിരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
