Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സരിതയുടെ ആരോപണങ്ങള്‍ കള്ളമെന്ന് മുന്‍ മാനേജര്‍

text_fields
bookmark_border
സരിതയുടെ ആരോപണങ്ങള്‍ കള്ളമെന്ന് മുന്‍ മാനേജര്‍
cancel

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്കെതിരെ ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ പി. രാജശേഖരന്‍.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോടികള്‍ കോഴ നല്‍കിയെന്ന സരിതയുടെ ആരോപണം കള്ളമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  ബിജു രമേശിന്‍െറ ഹോട്ടല്‍ രാജധാനിയില്‍ സരിത പോയിരുന്നു. അവിടെ ചില രാഷ്ട്രീയ ഗൂഢാലോചനകള്‍ നടന്നു.  അവരുടെ മുന്‍ അക്കൗണ്ട്സ് മാനേജരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും പലരോടും സരിത കോടികള്‍ വാങ്ങിയിട്ടുണ്ട്.
എന്നാല്‍, ഈ പണം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടില. സരിത അറസ്റ്റിലാകുമ്പോള്‍ ഒന്നര ലക്ഷമായിരുന്നു ബാങ്ക് ബാലന്‍സ്. കേസ് നടത്തിപ്പിനും മറ്റും കോടികളാണ് സരിത ചെലവിട്ടത്. ഇക്കാര്യങ്ങള്‍ സോളാര്‍ കമീഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സത്യമാണെന്ന് തെളിയിക്കാന്‍ നുണപരിശോധനക്ക് വിധേയനാകാം. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ കത്തുതന്നിട്ടു ണ്ടെന്നും രാജശേഖരന്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story