തിരുവനന്തപുരം: സരിത എസ്. നായര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രി ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സിവിലായും ക്രിമിനലായും കേസുകള്‍ നടത്താന്‍ അഡ്വ. എ. സന്തോഷ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മാനനഷ്ടക്കേസ് നല്‍കുന്നത്.