ടി.പി ശ്രീനിവാസൻ വിദ്യാഭ്യാസ വിദഗ്ധനല്ലെന്ന് പിണറായി
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാൻ ടി.പി ശ്രീനിവാസനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. ടി.പി ശ്രീനിവാസന്‍ വിദ്യാഭ്യാസ വിദഗ്ധനല്ലെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ അക്കാദമിക് സിറ്റി ആശയത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംബാസഡർ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ കഴിവുകൾ അംഗീകരിക്കുന്നു. എന്നാൽ, അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനല്ല. സർക്കാർ ശ്രീനിവാസനെ നിയമിച്ചത് വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനാണെന്നും പിണറായി ആരോപിച്ചു.
രാവിലെ കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പെങ്കടുക്കാനെത്തിയ മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ധനുമായ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തർ കൈയ്യേറ്റം ചെയ്യുകയും പിന്തുടർന്നെത്തി അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും എസ്.എഫ്.ഐ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
