Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാം ദൈവത്തിന് സമർപ്പിച്ച് ചാണ്ടി ഉമ്മൻ

text_fields
bookmark_border
എല്ലാം ദൈവത്തിന് സമർപ്പിച്ച് ചാണ്ടി ഉമ്മൻ
cancel

കോഴിക്കോട്: സരിത നായരുടെ വെളിപ്പെടുത്തൽ യു.ഡി.എഫ് സർക്കാരിനും കോൺഗ്രസിനും തലവേദന സൃഷ്ടിക്കുമ്പോൾ എല്ലാം ദൈവത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ദൈവത്തിലാണ് എല്ലാ സത്യവും. അസത്യത്തിന് ദൈവത്തിന്‍റെ അനുകമ്പ ലഭിക്കില്ലെന്നും പോസ്റ്റിൽ ചാണ്ടി ഉമ്മന്‍ പറയുന്നു.

വ്യാഴാഴ്ച സോളാർ കമീഷന് മുമ്പിൽ ഹാജരായ സരിത നായർ വെള്ളിയാഴ്ച ചാണ്ടി ഉമ്മനെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തൽ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകാനുള്ള 1.10 കോടി രൂപ തോമസ് കുരുവിളക്ക് കൈമാറിയെന്ന് കമീഷന് മുമ്പിൽ സരിത നേരത്തെ മൊഴി നൽകിയിട്ടുണ്ട്.

കൂടാതെ, ദേശീയ വികസന സമിതി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടിയെ കാണാൻ തോമസ് കുരുവിള സഹായിച്ചെന്നും സരിത പറഞ്ഞിരുന്നു. ഡൽഹിയിൽ പഠനം നടത്തുമ്പോൾ ചാണ്ടി ഉമ്മന്‍റെ ലോക്കൽ ഗാർഡിയനായിരുന്നു തോമസ് കുരുവിള.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story