Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനോജ് വധക്കേസ്...

മനോജ് വധക്കേസ് സി.ബി.ഐക്ക്

text_fields
bookmark_border
മനോജ് വധക്കേസ് സി.ബി.ഐക്ക്
cancel

കൊച്ചി: കോഴിക്കോട് പയ്യോളിയിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് യൂനിറ്റ് സെക്രട്ടറിയുമായിരുന്ന മനോജിനെ കൊലപ്പെടുത്തിയ കേസിന്‍െറ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈകോടതി ഉത്തരവ്.  മനോജിന്‍െറ മാതാവും സുഹൃത്തായ സജാദും നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജി ദുരുദ്ദേശ്യപരമാണെന്ന മനോജിന്‍െറ ഭാര്യ കെ.ടി. പുഷ്പയുടെ വാദം കോടതി തള്ളി. അന്വേഷണം സി.ബി ഐ എത്രയും വേഗം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മനോജിനെ  സി.പി.എം പ്രവര്‍ത്തകര്‍  2012 ഫെബ്രുവരി 12ന് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.  

പത്തിലേറെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തങ്ങള്‍ നിരപരാധിയാണെന്നും സി.പി.എം ബലിയാടാക്കുകയാണെന്നും പ്രതികള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നതിനിടെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഭീഷണിയുള്ളതിനാല്‍ ഈ കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധ്യമല്ളെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍  ദുരൂഹതയുണ്ടെന്നും മനോജിന്‍െറ മാതാവിന്‍െറ അപേക്ഷകൂടി മാനിച്ച് ഈ കേസിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

ഫലപ്രദമായ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടെന്നും ഭീഷണിതന്ത്രം പ്രയോഗിച്ച് നീതിയെ തകിടം മറിക്കുന്നത് അനുവദിക്കാനാകില്ളെന്നും കോടതി വ്യക്തമാക്കി. തനിക്ക് മാത്രമറിയാവുന്ന കാരണത്താല്‍ സി.ബി.ഐ അന്വേഷണത്തെ  പുഷ്പ എതിര്‍ക്കുന്നത് ദു$ഖകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj muder case
Next Story