ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സരിത
text_fieldsകൊച്ചി: മുഖ്യമന്ത്രിക്കും ആര്യാടൻ മുഹമ്മദിനുമെതിരെ ഇന്നലെ സോളാർ കമീഷനിൽ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സരിത. എസ്. നായർ. ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എമ്മിനോ ബാർ മുതലാളിമാർക്കോ പങ്കില്ല. ഇവരൊന്നും തനിക്ക് ഒരു പ്രശ്നമല്ല. മുഖ്യമന്ത്രിക്ക് താൻ നൽകിയ ചെക്ക് മടങ്ങിയതെങ്ങനെയെന്ന് മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും വിശദീകരിക്കണം. പറയാൻ ഇനിയും ഏറെ കണക്കുകൾ ബാക്കിയുണ്ട്. എല്ലാ കാര്യങ്ങളും കമീഷന് മുന്നിൽ തുറന്നു പറയും. മറ്റാരുടേയും സമ്മർദം കൊണ്ടല്ല തന്‍റെ മൊഴിയെന്നും അവർ പറഞ്ഞു.
ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ സി.പി.എം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തെന്ന് പറഞ്ഞതിൽ നിന്നും താൻ പുറകോട്ട് പോയിട്ടില്ല എന്നും സോളാർ കമീഷൻ മുമ്പാകെ ഹാജരാകാൻ പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ സരിത വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
