Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയും ആര്യാടനും രാജി വെക്കണം- കോടിയേരി

text_fields
bookmark_border
മുഖ്യമന്ത്രിയും ആര്യാടനും രാജി വെക്കണം- കോടിയേരി
cancel

കൊച്ചി: 45 ലക്ഷം ആര്യാടന് നൽകി‍യെന്ന സരിതയുടെ മൊഴിയോടെ സോളാർ കേസിൽ വൈദ്യൂത മന്ത്രി ആര്യാടൻ മുഹമ്മദിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ സാഹചര്യത്തിൽ ആര്യാടൻ മുഹമ്മദ് രാജി വെച്ച് മാതൃക കാണിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സോളാർ തട്ടിപ്പിന്‍റെ ഉറവിടം ഉമ്മൻചാണ്ടിയാണ്. ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണ് സരിത ആര്യാടനെ പോയി കണ്ടത്. അദ്ദേഹത്തിന്‍റെ സർക്കാറിന് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി തന്നെ രാജി വെച്ച് മാതൃക കാണിക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

സോളാർ തട്ടിപ്പിന്‍റെ വില്ലൻ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഒാഫീസുമാണ്. ജോപ്പന്‍റെ ഫോൺ വഴി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സരിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സരിത സംസാരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കമീഷനോട് പറഞ്ഞത്. കമീഷനെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അർഹതയില്ല. മുമ്പ് രാജൻ കേസിന്‍റെ സമയത്ത് കെ കരുണാകരൻ രാജിവെച്ചതിന് സമാന സാഹചര്യമാണിപ്പോൾ ഉള്ളത്. കരുണാകരൻ കാണിച്ച മാതൃക സ്വീകരിക്കാൻ ഉമ്മൻചാണ്ടി തയാറുണ്ടെയെന്നും കോടിയേരി ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story