ബാബുവിന്‍റെ രാജിക്കത്ത് ഗവർണർക്ക് നൽകാൻ മടിക്കുന്നതെന്തിന് -കാനം
text_fieldsകാസര്‍കോട്: കെ. ബാബുവിന്‍റെ രാജിക്കത്ത് ഗവണര്‍ക്ക് നല്‍കാന്‍ മടിക്കുന്നതെന്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ധാര്‍മികതയുടെ പേരില്‍ ഒരാള്‍ രാജിസന്നദ്ധത അറിയിച്ചിട്ടും അത് സ്വീകരിക്കാനുള്ള ധാര്‍മികത പോലും മുഖ്യമന്ത്രിക്കുണ്ടാകുന്നില്ലെന്നും കാനം കുറ്റപ്പെടുത്തി. ബാബു രാജിക്കത്ത് നൽകി നാല് ദിവസം കഴിഞ്ഞിട്ടും ഗവർണർക്ക് കൈമാറാത്ത സാഹചര്യത്തിലാണ് വിമർശവുമായി രംഗത്തെത്തിയത്.
കാനം രാജേന്ദ്രൻ നയിക്കുന്ന സി.പി.ഐ 'ജനകീയ യാത്ര' ഇന്ന് കാസർകോട് തുടങ്ങും. വൈകീട്ട് നാല് മണിക്ക് മഞ്ചേശ്വരത്ത് ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി യാത്ര ഉദ്ഘാടനം ചെയ്യും. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്നയാൾ ആദ്യമായിട്ട് നയിക്കുന്ന ജാഥയാണ് കാനത്തിന്‍റെ ജനകീയ യാത്ര. മതനിരപേക്ഷത, സുസ്ഥിര വികസനം, സാമൂഹിക നീതി, അഴിമതി മുക്ത കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര.
