മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന് 40 ലക്ഷവും നൽകി –സരിത
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപ നൽകിയതായി സോളാർ കേസ് പ്രതി സരിത എസ് നായർ. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത േസാളാർ കമീഷന് മൊഴി നൽകി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഡൽഹി ചാന്ദ്നി ചൗക്കിൽ വെച്ച് തോമസ് കുരുവിളയുടെ പക്കൽ ഒരു കോടി 10 ലക്ഷം രൂപ നൽകി. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയിലും എത്തിച്ചു. ആര്യാടെൻറ ഒൗദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ വെച്ച് ആദ്യം 25 ലക്ഷം നൽകി. പിന്നീട് സ്റ്റാഫ് മുഖാന്തരം 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആര്യാടനെ കണ്ടത്. ആര്യാടെൻറ പി.എ കേശവൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും സരിത മൊഴി നൽകി.
2011 ജൂണിൽ ടീം സോളാറിെൻറ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടെന്ന് സരിത പറഞ്ഞു. ഗണേഷ്കുമാറിെൻറ പി.എയാണ് മുഖ്യമന്ത്രിയെ കാണാൻ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രിയാണ് ആര്യാടനെ വിളിച്ച് നിവേദനവുമായി ഒരാൾ വരുന്നുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞത്. അനർട്ടുമായി ചേർന്ന് സോളാർ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. ഇതിന് സൗകര്യം ചെയ്ത് തരാമെന്ന് ആര്യാടൻ സമ്മതിച്ചു. കല്ലട ഇറിഗേഷൻ പദ്ധതി സ്ഥലം സന്ദർശിക്കാൻ അനുമതി നൽകി.
മുഖ്യമന്ത്രിയെ പിന്നീട് പലതവണ കണ്ടു. എത്ര തവണ കണ്ടെന്ന് ഒാർമയില്ല. മുഖ്യമന്ത്രിയാണ് ജോപ്പെൻറ നമ്പർ നൽകിയത്. ജോപ്പെൻറയും ജിക്കുമോെൻറയും ഫോണിലൂടെ പലതവണ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രിക്ക് ഏഴ് കോടി രൂപ കൊടുക്കേണ്ടി വരുമെന്ന് ജിക്കുമോൻ പറഞ്ഞതായും സരിത മൊഴിനൽകി.
അതേസമയം, സരിയുടെ ആരോപണത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായില്ല. സരിത പറയുന്നത് പച്ചക്കള്ളമാണെന്ന് ആര്യാടൻ മുഹമ്മദിെൻറ പി.എ കേശവൻ ചാനലുകളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
