Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ്റിങ്ങലിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ
text_fieldsbookmark_border
ആറ്റിങ്ങല്‍: യുവതി പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചനിലയില്‍. കാമുകന് ആത്മഹത്യാശ്രമത്തിനിടെ അബോധാവസ്ഥയില്‍ പൊലീസ് പിടിയില്‍. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ്. നായര്‍ (26) ആണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പെണ്‍കുട്ടിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിന് ചുറ്റും പത്തോളം വെട്ടേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് സൂര്യ.
Next Story
