എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരായ കുട്ടികളും അമ്മമാരും നിരാഹാര സമരത്തിൽ
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളും അമ്മമാരും സെക്രട്ടേറിയറ്റിന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രണ്ടുവർഷം മുമ്പ് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. മനുഷ്യാവകാശ കമീഷൻ ശിപാർശ ചെയ്ത അടിയന്തിര സഹായം നൽകുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ. ഉന്നയിച്ചാണ് സമരം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.
എൻഡോസൾഫാൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കാലം ഉമ്മൻചാണ്ടിക്ക് മാപ്പ് നൽകില്ലെന്ന് വി.എസ് പറഞ്ഞു. നിവർന്നിരിക്കാൻ പോലുമാകാത്ത കുട്ടികളെയും കൊണ്ടാണ് ഈ അമ്മമാരുടെ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ കഞ്ഞിവെപ്പ് സമരം നടത്തിയിരുന്നു. മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സർക്കാർ അന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ രണ്ടുവർഷം കഴിയുമ്പോഴും ഭാഗികമായി ചില നടപടികളെടുത്തതല്ലാതെ പ്രധാന ആവശ്യങ്ങളിൽ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
