വിലയിടിഞ്ഞു കാര്‍ഷിക മേഖല; തകര്‍ന്നടിഞ്ഞ് സമ്പദ്ഘടന
text_fieldsകോട്ടയം: വിലയിടിവില്‍ കാര്‍ഷിക മേഖല തകര്‍ന്നതോടെ സംസ്ഥാനത്തിന്‍െറ സമ്പദ്ഘടന രൂക്ഷപ്രതിസന്ധിയില്‍. റബര്‍, ഏലം, കുരുമുളക്, നാളികേരം, പൈനാപ്പ്ള്‍, വാഴ വിളകള്‍ക്കെല്ലാം 60-70 ശതമാനം വരെ വിലയിടിഞ്ഞു. ഇതോടെ കര്‍ഷകര്‍ വന്‍ കടക്കെണിയിലേക്കും സംസ്ഥാനം കടുത്ത സാമ്പത്തിക ദുരിതത്തിലേക്കും നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വിലയിടിവ് പൊതുവിപണിയെ അടക്കം സമസ്ത മേഖലയെയും ബാധിച്ചതിന് പുറമെ 40-50 ശതമാനം കര്‍ഷകര്‍ നിലവില്‍ കൃഷി ഉപേക്ഷിച്ചു. കാര്‍ഷിക മേഖലക്കുണ്ടായ ഉല്‍പാദന-വിപണന നഷ്ടം കണക്കാക്കാനാവാത്ത വിധം കോടികളുടേതാണെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. പൊതുവിപണിക്കുണ്ടായ നഷ്ടം 35-40 ശതമാനം വരെയാണ്.
ഏലത്തിന് ഒരു കിലോക്ക് 500 രൂപയാണ് നഷ്ടം കണക്കാക്കുന്നത്. പ്രതിദിനം ഒരുലക്ഷം കിലോ ഏലംവരെ ലേലത്തിനത്തെുന്നു. റബര്‍ മേഖലക്കുണ്ടായ നഷ്ടം 10,000 കോടിക്ക് മുകളിലാണ്. പൈനാപ്പ്ള്‍ വില ഗണ്യമായി കുറഞ്ഞ് കിലോക്ക് 10-12 രൂപവരെയായി. നാളികേരം വിലയിടിവ് 40 ശതമാനം വരെയാണ്. അതേസമയം, വിലയിടിവുമൂലം സംസ്ഥാനത്തിനും കാര്‍ഷിക മേഖലക്കും ഉണ്ടായ നഷ്ടത്തിന്‍െറ കണക്കുകള്‍ റബര്‍, സ്പൈസസ് ബോര്‍ഡുകളുടെ പക്കലില്ല. ഇതുവരെ ഇത്തരം പഠനം അവര്‍ നടത്തിയിട്ടുമില്ല.
കൃഷി വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ അപൂര്‍ണമാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുന്നത് സംസ്ഥാന സര്‍ക്കാറിനും തിരിച്ചടിയായി. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല. ഇടനിലക്കാര്‍ നേട്ടമുണ്ടാക്കുമ്പോഴും കര്‍ഷകര്‍ക്ക് എന്നും ദുരിതം മാത്രമാണ് മിച്ചം. റബര്‍ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന ചെറുകിട കച്ചവടക്കാര്‍ വിപണിയില്‍നിന്ന് പിന്മാറിയതും തിരിച്ചടിയായി. 60 ശതമാനത്തോളം ചെറുകിട കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തിയതായാണ് കണക്ക്. വിപണിയില്‍ റബര്‍ എത്താതായതോടെയാണ് കച്ചവടക്കാര്‍ കട പൂട്ടിയത്.
വിലയിലെ സ്ഥിരതയില്ലായ്മ മൂലം ഒരുലോഡ് റബര്‍ കയറ്റിയയക്കുമ്പോള്‍ 12,000 രൂപവരെ നഷ്ടം നേരിടുന്നതായി കച്ചവടക്കാര്‍ പറയുന്നു.
മുമ്പ് പ്രതിദിനം 1500 മുതല്‍ 5000 കിലോവരെ റബര്‍ കടകളില്‍ എത്തിയിരുന്നു. ഇപ്പോഴിത് 500 കിലോയില്‍ താഴെയായതും കച്ചവടം അവസാനിപ്പിക്കാന്‍ പ്രേരകമായി. റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയെക്കാള്‍ ഒരുരൂപ വരെ കുറച്ചാണ് കച്ചവടക്കാര്‍ റബര്‍ വാങ്ങിയിരുന്നത്.
റബര്‍ വില 150 രൂപയിലത്തെിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരത പദ്ധതി പാളിയതും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് മുഖംതിരിച്ചതും സര്‍ക്കാറിനും കര്‍ഷകര്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചു. അടുത്ത ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതോടൊപ്പം കേന്ദ്രസര്‍ക്കാറിനെ സമീപിച്ച് 1000 കോടി തരപ്പെടുത്താനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
