27ന് എല്ലാം പറയും –സരിത
text_fieldsകോഴിക്കോട്: സോളാര്‍ കമീഷനു മുന്നില്‍ എല്ലാം പറയുമെന്ന് സരിത എസ്. നായര്‍. കോഴിക്കോട് കോടതിയില്‍ കേസ് വിചാരണക്കത്തെിയ സരിത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 27ന് കമീഷനു മുന്നില്‍ ഹാജരാകും.
ശ്രീധരന്‍ നായരുമൊത്ത് മുഖ്യമന്ത്രിയെ കണ്ടത് നിഷേധിക്കാനോ അംഗീകരിക്കാനോ ഇല്ളെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്പനി രൂപവത്കരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍നിന്ന് 42.70 ലക്ഷം രൂപ തട്ടിയ കേസ് കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി.
കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ജോജി തോമസാണ് കേസ് മാറ്റിയത്. ഒന്നാംസാക്ഷി അബ്ദുല്‍ മജീദ് പ്രതികളെ തിരിച്ചറിഞ്ഞു.
പ്രതികളായ ബിജു രാധാകൃഷ്ണനും സരിത നായരും ഡ്രൈവര്‍ മണിലാലും ഹാജരായി. മൂന്നുപേര്‍ക്കുമെതിരെ തട്ടിപ്പ്, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
