ഹോംസ്റ്റേ പീഡനം: പ്രതികള്‍ റിമാന്‍ഡില്‍
text_fieldsമട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ഹോംസ്റ്റേയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ആറുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), ഫോര്‍ട്ട്കൊച്ചി പട്ടാളത്ത് അല്‍ത്താഫ് (20), ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇജാസ് (20), ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു (20), ഫോര്‍ട്ട്കൊച്ചി ഫിഷര്‍മെന്‍ കോളനിയില്‍ അത്തിപ്പൊഴി വീട്ടില്‍ അപ്പു (20), നസ്റത്ത് കനാല്‍ റോഡില്‍ ക്ളിപ്റ്റന്‍ ഡിക്കോത്ത (18) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
അതേസമയം, പിടിയിലായ അല്‍ത്താഫിന്‍െറ മൊബൈല്‍ഫോണില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പീഡനക്കേസില്‍ ഫോര്‍ട്ട്കൊച്ചി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ കൂടി ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കേസില്‍ പടിയിലാകാനുള്ള, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍െറ മകനാണെന്നാണ് സൂചന.
ഫോര്‍ട്ട്കൊച്ചി പട്ടാളം ഗുഡ്ഷെപ്പേര്‍ഡ് ഹോംസ്റ്റേയില്‍ തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയെയാണ് രണ്ടര മാസം മുമ്പ് ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. എഴുപുന്ന സ്വദേശിയായ യുവാവിനോടൊപ്പം ഹോംസ്റ്റേയിലത്തെിയ യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും കാറും തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ക്രൂരമായാണ് പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറയുന്നു.
പ്രതികളുടെ ഭീഷണിയില്‍ മനംനൊന്ത് യുവാവ് പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അവസാന മാര്‍ഗമെന്ന നിലയിലാണ് പൊലീസിനെ സമീപിച്ചത്. നവ മാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഫോട്ടോകള്‍ യുവാവിന്‍െറ വീടിന്‍െറ പരിസരത്ത് പതിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി.
ആദ്യം ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്‍കിയതിന് ശേഷം വീണ്ടും തനിക്ക് നല്‍കാന്‍ കഴിയാത്ത തുക ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിനെ സമീപിക്കേണ്ടിവന്നതെന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി.
പീഡനത്തിനിരയായ യുവതിയെ സംബന്ധിച്ച് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ളെന്നും യുവാവ് പറഞ്ഞു. സംഭവം നടന്ന ഫോര്‍ട്ട്കൊച്ചി പട്ടാളത്തെ ഹോംസ്റ്റേ അടച്ചുപൂട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഹോംസ്റ്റേ ഉടമയെയും കേസില്‍ പ്രതിയാക്കിയേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
