Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുനെൽവേലി ബസപകടം: പരിക്കേറ്റ മൂന്നര വയസുകാരൻ മരിച്ചു

text_fields
bookmark_border
തിരുനെൽവേലി ബസപകടം: പരിക്കേറ്റ മൂന്നര വയസുകാരൻ മരിച്ചു
cancel

കൊല്ലം: തിരുനെൽവേലി ബസപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നര വയസുകാരൻ മരിച്ചു. കൊല്ലം മൂതാക്കര ബിജു സദനത്തില്‍ ബിജു മുത്തുനായകത്തിന്‍റെ മകൻ ആരോൺ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. അപകടത്തിൽ ആരോണിന്‍റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. അണുബാധ തടയാനായി വലത് കാൽ മുറിച്ചു മാറ്റിയിരുന്നു.  

ബസപകടത്തിൽ ആരോണിന്‍റെ അമ്മ മേരി ലിഷ (33), സഹോദരൻ  ഒന്നരവയസുകാരന്‍ അല്‍റോയ് എന്നിവർ മരിച്ചിരുന്നു. ജനുവരി എട്ടിന് കന്യാകുമാരി-തിരുനെല്‍വേലി എക്സ്പ്രസ് ഹൈവേയില്‍ വള്ളിയൂര്‍ പ്ലാക്കോട്ടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട തിരുവനന്തപുരം യൂനിവേഴ്സല്‍ ട്രാവല്‍ ഏജന്‍സിയുടെ വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ 20 മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story