Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് മുന്നേറ്റം തുടരുന്നു; തൊട്ടുപിന്നിൽ പാലക്കാട്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ദിനത്തിലത്തെുമ്പോള് കോഴിക്കോട് തന്നെ മുന്നില്‍. പാലക്കാട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ആകെയുള്ള 232 ഇനങ്ങളില്‍ 221 എണ്ണം പൂര്‍ത്തിയായപ്പോഴുള്ള നിലയാണിത്. ഇനി 11 ഇനങ്ങള്‍ മാത്രമേയുള്ളൂ. ഒന്നോ രണ്ടോ മത്സരഫലം മാത്രം മതി പോയന്റ് നില മാറിമറിയാന്‍. വിധിനിര്‍ണയത്തിലെ അപാകതയെക്കുറിച്ച പരാതികള്‍ ഇതുവരെ ആരോപണം മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ രാത്രി ഒരു വിധികര്‍ത്താവിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ അത് സാധൂകരിക്കപ്പെടുകയും ചെയ്തു. ഞായറാഴ്ച വരെ 842 പേരാണ് അപ്പീലുമായി മത്സരത്തിനത്തെിയത്. അതില്‍ 355 പേര് ജില്ലകളിലേതിനേക്കാള്‍ നില മെച്ചപ്പെടുത്തിയതിനാല്‍ വിധിനിര്‍ണയത്തിലെ പക്ഷപാതിത്വം കൂടുതല്‍ ഉറപ്പാകുകയുമാണ്.
Next Story
