Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 28ന് പരിഗണിക്കും

text_fields
bookmark_border
പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 28ന് പരിഗണിക്കും
cancel

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 28ലേക്കാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ജയരാജനെ 25ാം പ്രതിയായി ഉള്‍പ്പെടുത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേതുടർന്നാണ് ജയരാജൻ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

മൂന്നാം തവണയാണ് മുൻകൂർ ജാമ്യം തേടി ജയരാജൻ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ പ്രതിയാകാത്ത സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗണിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതി നിലപാട്.

ദിവസങ്ങള്‍ക്കുമുമ്പ് ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ അറിയിച്ച സി.ബി.ഐ, രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാവുകയാണെന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്‍റെ അജണ്ടക്കനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന ഉള്‍പ്പെടെ മനോജിന്‍റെ കൊലപാതകത്തില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story