സമ്മറും മഴയും അമേരിക്കയിലത്തെി
text_fieldsപെരിന്തല്‍മണ്ണ: വേനലില്‍ പെയ്തിറങ്ങിയ കുളിര്‍മഴ പോലെയായിരുന്നു ആ ബന്ധം. സമ്മര്‍ എന്ന അമേരിക്കന്‍ യുവതിയും മഴയെന്ന് പേരുള്ള ഓമനപ്പൂച്ചയും തമ്മിലുള്ള ആത്മബന്ധത്തിന്‍െറ ആഴത്തിന് മുന്നില്‍ രാജ്യാതിര്‍ത്തികള്‍ വഴിമാറി.
അവരിരുവരും അമേരിക്കയില്‍ പറന്നിറങ്ങി. പെരിന്തല്‍മണ്ണ അല്‍സലാമ ആശുപത്രിയിലെ എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് അധ്യാപികയായി ഒരുവര്‍ഷം മുമ്പാണ് സമ്മര്‍ ഡന്‍സ്മോര്‍ എന്ന കാലിഫോര്‍ണിയന്‍ യുവതി കോഴിക്കോട്ടത്തെിയത്.
ഗോവിന്ദപുരത്തിനടുത്ത് എരവത്തുകുന്നിലെ ഫ്ളാറ്റിലായിരുന്നു താമസം. നാലു മാസം മുമ്പ് ഒരു മഴയുള്ള പുലരിയില്‍ കോഴിക്കോട്ടുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെ ദൈന്യതമുറ്റിയ കരച്ചിലായാണ് ഈ പൂച്ചക്കുട്ടി സമ്മറിന്‍െറ ഹൃദയത്തിലേക്ക് കയറിവന്നത്.
കാറിന്‍െറ പിന്‍ചക്രത്തോട് ചേര്‍ന്ന് ആക്സിലിനുള്ളില്‍ ബന്ധനസ്ഥനായി കിടക്കുകയായിരുന്നു പൂച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
