Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജൻെറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

text_fields
bookmark_border
പി. ജയരാജൻെറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
cancel

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ജയരാജനെ 25ാം പ്രതിയായി ഉള്‍പ്പെടുത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗൂഢാലോചന ഉള്‍പ്പെടെ മനോജിന്‍െറ കൊലപാതകത്തില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ജയരാജന്‍ പ്രതിയല്ളെന്ന് കോടതിയില്‍ അറിയിച്ച സി.ബി.ഐ, രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമാവുകയാണെന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്‍െറ അജണ്ടക്കനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ പോലും യു.എ.പി.എയുടെ 18ാം വകുപ്പ്  ചുമത്തിയിട്ടില്ളെന്നും സി.പി.എം ജില്ലാ സെക്രട്ടറിയായ ജയരാജന് ജാമ്യം ലഭിക്കാതിരിക്കാനാണ് ഈ വകുപ്പ് ചേര്‍ത്തതെന്നും അഡ്വ. കെ. വിശ്വന്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് പോലുമില്ലാത്ത വിക്രമന്‍ ജയരാജന്‍െറ ഡ്രൈവറായി ജോലി ചെയ്തിട്ടില്ളെന്നും കോടതിയെ അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story