Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷൻ: കൂടുതൽ സമയം വേണമെന്ന് വിജിലൻസ്

text_fields
bookmark_border
ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷൻ: കൂടുതൽ സമയം വേണമെന്ന് വിജിലൻസ്
cancel

കൊച്ചി: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്. മൊഴി രേഖപ്പെടുത്താന്‍ ഒരു മാസം കൂടി സമയം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി അനുവദിച്ച ഒരു മാസത്തെ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

അതേസമയം, കോഴ കേസിൽ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും മൊഴി രേഖപ്പെടുത്താന്‍ സാവകാശം വേണമെന്നുമുള്ള നിലപാടിലാണ് വിജിലന്‍സ്. ശാസ്ത്രീയ പരിശോധന അടക്കമുള്ളവ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലൻസ് സാവകാശം തേടുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story